video
play-sharp-fill

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്.

അതേസമയം സ്‌പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലും കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,168 പേർക്കാണ് അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43,734 ആയി. അതേസമയം അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്.