രാജ്യത്ത് സ്ഥിതി രൂക്ഷം ; ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്ന് ലക്ഷം കൊറോണ കേസുകൾ ; തുടർച്ചയായ മൂന്നാം ദിനവും റിപ്പോർട്ട് ചെയ്തത് 300 കോവിഡ് മരണങ്ങൾ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോവിഡിൽ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരം. രാജ്യത്ത് കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി.
അതേസമയം തുടർച്ചയായ മൂന്നാം ദിവസവും റിപ്പോർട്ട് ചെയ്ത മരണസംഖ്യ 300 കടന്നു. 24 മണിക്കൂറിനിടെ 11,458 പോസിറ്റീവ് കേസുകളും 386 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 8,884 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 1,54,329 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 1,45,779 പേരാണ് ചികിത്സയിൽ കഴിയുന്നത്.
പത്ത് ദിവസം കൊണ്ടാണ് രാജ്യത്ത് കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്കെത്തുന്നത് . മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡൽഹിയിലും റെക്കോർഡ് വേഗതയിലാണ് രോഗവ്യാപനം നടക്കുന്നത്.
തമിഴ്നാട്ടിൽ പോസിറ്റീവ് കേസുകൾ 40,000 കടന്നു.രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്.രോഗബാധിതർ ഇരട്ടിക്കുന്നതിന്റെ സമയപരിധി 17.4 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി