കൊറോണയിൽ വിറങ്ങലിച്ച് ഇന്ത്യ :രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 12000 കടന്നു ; മരണസംഖ്യ 422 ആയി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12000 കടന്നു. 12370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 422 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്.
ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതാണ് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത്. 10440 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും രോഗം ബാധിച്ച് മരിച്ചതും മഹാരാഷ്ട്രയിലാണ്. വൈറ്‌സ് ബാധിച്ച് 187 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. ഡൽഹിയിൽ 32, തമിഴ്‌നാട്ടിൽ 14, രാജസ്ഥാനിൽ 11, മധ്യപ്രദേശിൽ 53, ഗുജറാത്തിൽ 33 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക്.
കർണാടകയിൽ 279 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 12 പേർ മരിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് മുംബൈയിലാണ്. 1756 പേർക്കാണ് മുംബൈയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ദിവസം 40000 കോടി രൂപയുടെ നഷ്ടമുണ്ടാവുന്നു എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ. ഇതോടെ സാമ്പത്തിക മേഖലയിലെ തകർച്ച മറികടക്കാൻ പാക്കേജ് പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാണ്