play-sharp-fill
കൊറോണയിൽ വിറച്ച് ഇന്ത്യ : 41 വിദേശികളടക്കം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി

കൊറോണയിൽ വിറച്ച് ഇന്ത്യ : 41 വിദേശികളടക്കം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിൽ വിറച്ച് രാജ്യം. രോഗ ബാധ തടയാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും അശ്രാന്തം പരിശ്രമിക്കുമ്പോൾ ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേരാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചത്. അതേസമയം ഇന്ത്യയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി. ഇതിൽ 41 പേർ വിദേശികളാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്ര (63) കഴിഞ്ഞാൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ് (52). ഡൽഹി (27), ഉത്തർപ്രദേശ് (27), തെലങ്കാന (27), രാജസ്ഥാൻ (24), ഹരിയാണ (17), കർണാടകം (26), പഞ്ചാബ് (13), ലഡാക്ക് (13), ഗുജറാത്ത് (18), തമിഴ്‌നാട് (6്), ചണ്ഡീഗഢ് (5), മധ്യപ്രദേശ്, ജമ്മുകശ്മീർ (4), പശ്ചിമബംഗാൾ (7്), ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് (3 ), ഒഡിഷ, ഹിമാചൽപ്രദേശ്(2), പുതുച്ചേരി, ഛത്തീസ്ഗഢ് (1) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.മാറ്റിയത്. ഇറ്റലിയിൽ നിന്ന് ആദ്യമെത്തിയ 215 പേരുടെ സംഘവും മാർച്ച് 15 മുതൽ ഐടിബിപി ക്യാംപിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധ ചെറുക്കാൻ ചൈനീസ് മോഡലിൽ ഇന്ത്യയിലും ആശുപത്രി ഒരുക്കുകയാണ്. എയിംസിനു കീഴിൽ ഹരിയാനയിലെ ഝജ്ജറിലുള്ള ദേശീയ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് ആയിരിക്കും ഇത്തരത്തിൽ ആദ്യത്തെ ആശുപത്രി. 800 കിടക്കകളുള്ള ആശുപത്രിയാണിത്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ഒരു ആശുപത്രി വീതം സജ്ജമാക്കാനും ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

രോഗബാധയുടെ പശ്ചാത്തലത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലും അത്യാവശ്യ ജോലികൾ ചെയ്യുന്നതിനു മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. മാർച്ച് 23മുതൽ 31 വരെയാണ് ഈ ക്രമീകരണം. എന്നാൽ അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും അവശ്യ മേഖലയിൽ മാത്രമാക്കി ചുരുക്കാൻ നിർദേശിച്ചിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന ജീവനക്കാർ ഏതുസമയത്തും ഫോണിൽ ലഭ്യമാകണമെന്നും ആവശ്യമെങ്കിൽ ഓഫീസിലെത്താൻ തയ്യാറായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.