കൊറോണയ്ക്കിടയിൽ ചാർട്ടേഡ് വിമാനത്തിലും സ്വർണ്ണക്കടത്ത് ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം.
കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളിൽ നിന്നും 736 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. റാസൽഖൈമയിൽനിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജിതിൻ എത്തിയത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്. സമാനമായ കള്ളക്കടത്തുമായി ഇന്നലെ നാലു യാത്രക്കാർ കരിപ്പൂരിൽ പിടിയിലായിരുന്നു.
81 ലക്ഷം രൂപയുടെ സ്വർണമാണ് ഇവരിൽ നിന്നു കണ്ടൈടുത്തിട്ടുള്ളത്. അഞ്ചുപേരിൽ നിന്നു സമാനമായ രീതിയിൽ സ്വർണം പിടിക്കപ്പെട്ടതോടെ കൊറോണക്കാലത്തും കള്ളക്കടത്ത് സംഘം വീണ്ടും സജീവമായതായാണ് സൂചന.