സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും

സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവർ ഇനി കൊറോണ വൈറസിനെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണിൽ വരുന്നില്ലെന്ന ആശങ്ക വേണ്ട. 8302201133 എന്ന നമ്പരിൽ മിസ്ഡ് കോൾ ചെയ്താൽ കൊറോണ വൈറസിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി നിങ്ങളുടെ ഫോണിലെത്തും. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്.

മിസ്ഡ് കോൾ ചെയ്യുന്നതോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ GoK Direct എന്ന മൊബൈൽ ആപ്പിൽ നമ്പർ രജിസ്റ്റർ ആകും. തുടർന്നായിരിക്കും കൊറോണ വൈറസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും വാർത്തകളും ഇവർക്ക് ഫോണിൽ ലഭിച്ചു കൊണ്ടിരിക്കും. ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെയായിരിക്കും വിവരങ്ങൾ ലഭ്യമാകുക. സ്മാർട്ട് ഫോണുകളിൽ പ്ലേ സ്റ്റോറുകളിൽ നിന്ന് ആപ്പ് ദിവസവും നിരവധി പേരാണ് ഡൗൺലോഡ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിനെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനാണ് ഈ ആപ്പ് സർക്കാർ ആരംഭിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരങ്ങൾ യഥാസമയം മൊബൈൽ ആപ്പിൽ ലഭിക്കും. ഇതിനോടൊപ്പം പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് നേരിട്ട് വിളിക്കാനുമാവും. കൂടാതെ സർക്കാർ വെബ്‌സൈറ്റുകൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെയും പ്രചാരണം നൽകുന്നുണ്ട്.