വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, ഐസോലേഷൻ വാർഡിനായി വീട് വിട്ട് നൽകാൻ തയ്യാറാണ് : സന്നദ്ധത അറിയിച്ച് യുവാവിന്റെ കുറിപ്പിന്റെ വൈറൽ
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് പടരുന്ന സാഹര്യത്തിൽ രണ്ട്് മാസം മുൻപ് പാലുകാച്ചാൽ നടന്ന വീട് ഐസൊലേഷൻ വാർഡിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് യുവാവ് രംഗത്ത്. എറണാകുളം പള്ളിക്കരയിൽ മൂന്നു മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് ഐസൊലേഷൻ വാർഡാക്കാൻ നൽകാമെന്നറിയിച്ച് സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ കറുകപ്പാടത്ത് കെ എസ് ഫസലു റഹ്മാനാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മാത്രമല്ല, അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കാനും തയ്യാറാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫസലു റഹ്മാൻ ഇപ്പാൾ കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫസലു റഹ്മാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വളരെ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോകുന്നത്. ഏതെങ്കിലും കാരണവശാൽ നമ്മുടെ നാട്ടിൽ കോവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെങ്കിൽ ഐസൊലേഷനു സ്ഥലപരിമിതി ഒരു വെല്ലുവിളിയാവുകയാണെങ്കിൽ അത്യാവശ്യമുള്ളവർക്ക് മൂന്ന് ബെഡ്‌റൂം ഉള്ള എറണാകുളം പള്ളിക്കരയിലുള്ള എന്റെ വീട് വിട്ടു തരുവാൻ തയ്യാറാണ്. ഭക്ഷണത്തിനു വേണ്ട ക്രമീകരണങ്ങൾ ഞാൻ വളരെ അടുത്ത് കൈകോർത്തു പ്രവർത്തിക്കുന്ന കെ ആർ എ പോലുള്ള സംഘടനകളിലൂടെ ആ സമയം ഏർപ്പെടുത്തുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
(പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ. വളരെ കുറച്ചു ദിവസമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളു. ഈ സൗകര്യം ദുരൂപയോഗപ്പെടില്ല എന്നു വിശ്വസിക്കുന്നു…)