video
play-sharp-fill

സ്വന്തം വിവാഹം വരെ മാറ്റി വച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 കഴിഞ്ഞു ; രോഗ ബാധിതരുടെ എണ്ണം 76,794

സ്വന്തം വിവാഹം വരെ മാറ്റി വച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 കഴിഞ്ഞു ; രോഗ ബാധിതരുടെ എണ്ണം 76,794

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : സ്വന്തം വിവാഹം വരെ മാറ്റിവച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി. ചൈനയിൽ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ പെംഗ് യിൻഹുവ(29) ആണു മരിച്ചത്.

കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷ സമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ. വുഹാനിൽ കൊറോണ പടർന്നു പിടിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. കൊറോണയ്ക്കിരയായി മരിച്ച ഒൻപതാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,250 ആയി ഉയർന്നിട്ടുണ്ട്. രോഗബാധിച്ചവരുടെ എണ്ണം 76,794 ആയിട്ടുണ്ട്. ഇതുവരെ ലോകത്തെ ഇരുപത രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം ചൈനീസ് നഗരങ്ങളിൽ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുകയും നഗരത്തിൽ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.