video
play-sharp-fill

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; മരിച്ചത് മലപ്പുറം സ്വദേശി : സംസ്ഥാനത്ത് കൊറോണ മരണം 26 ആയി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; മരിച്ചത് മലപ്പുറം സ്വദേശി : സംസ്ഥാനത്ത് കൊറോണ മരണം 26 ആയി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : സംസ്ഥാനത്ത് കൊവിഡ് ഭീതി വർദ്ധിക്കുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

ജൂൺ 29ന് റിയാദിൽ നിന്നും എത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10.30 ഓടെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ സാമ്പിൾ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്‌കാരം നടക്കുക.