
തുടർച്ചയായ ഏഴാം ദിവസവും നൂറ് കടന്ന് കൊവിഡ് കേസുകൾ ; സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊറോണ വൈറസ് ബാധ ; കോട്ടയത്ത് രണ്ടുപേർക്ക് കൂടി വൈറസ് ബാധ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊറോണ വൈറസ് ബാധ. 53 പേർക്ക് രോഗ മുക്തി.ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.പാലക്കാട് 24 , ആലപ്പുഴ 18 , പത്തനംതിട്ട 13 , കൊല്ലം 13 , തൃശൂർ 10 , എറണാകുളം 10 , കണ്ണൂർ 9 , കോഴിക്കോട് 7 , മലപ്പുറം 6 , കാസർഗോഡ് 4 , ഇടുക്കി 3 , കോട്ടയം 2 , തിരുവനന്തപുരം 2 , വയനാട് 2 , എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1761 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2349 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വലിയ തോതിൽ പിടിച്ചുനിർത്താനായി എന്നത് നമ്മുടെ നേട്ടമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.