video
play-sharp-fill
കൊറോണ വൈറസ് വരുമെന്ന് മുന്നറിയിപ്പ് നൽകിയ ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി

കൊറോണ വൈറസ് വരുമെന്ന് മുന്നറിയിപ്പ് നൽകിയ ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ

ബെയ്ജിങ് :ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരണപ്പെട്ടു. ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് ആണ് മരണത്തിന് കീഴടങ്ങിയത്.

കൊറോണയെ കുറിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസാണ് അസുഖത്തിന് കാരണമെന്ന് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രിയപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച് മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കൽ പൊലീസും പാടേ അവഗണിച്ചു. വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും അങ്ങനെയുണ്ടായാൽ നടപടിയെടുക്കുമെന്ന് വരെ പൊലീസ് ഇദ്ദേഹത്തെ അറിയിച്ചു.