video
play-sharp-fill
കോവിഡ് 19 : പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയ കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കോവിഡ് 19 : പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയ കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മണിയൂർ ഉല്ലാസ് നഗറിലുള്ള പൂവത്തിൻ മീത്തൽ മുഹമ്മദലി (34) യുടെ പേരിലാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിയൂരിലെ മെഡിക്കൽ ഓഫീസർ പയ്യോളി പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിർദ്ദേശം മറികടന്ന് ചടങ്ങ് നടത്തിയതായാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമം 269 പ്രകാരമാണ് കേസെടുത്തത്. അതേസമയം ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.

വൈറസ് ഭീതിയിൽ ആരോഗ്യവകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഇടവട്ടം മറവൻതുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.