video
play-sharp-fill

കോവിഡ് ഭീതിയിൽ മറ്റൊരു താര കുടുംബം : സിനിമാ ലോകത്തും മരണഭയം വിതച്ച് കോവിഡ് 19

കോവിഡ് ഭീതിയിൽ മറ്റൊരു താര കുടുംബം : സിനിമാ ലോകത്തും മരണഭയം വിതച്ച് കോവിഡ് 19

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ലോകത്തെ മുഴുവൻ പിടിച്ചു ഭീഷണിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ ബോളിവുഡ് സിനിമാ രംഗത്തും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗായിക കനിക കപൂറിന് പിന്നാലെ നിർമ്മാതാവ് കരീം മൊറാനിയ്ക്കും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

കനിക കപൂർ ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു കരീം മൊറാനിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവർക്ക് പിന്നാലെ മറ്റൊരു ബോളിവുഡിലെ മറ്റൊരു കുടുംബവും ഇപ്പോൾ കൊറോണ വൈറസിന്റെ പ്രതിസന്ധിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യ സുസന്നെ ഖാന്റെ സഹോദരി ഫറാ ഖാൻ അലിയുടെ കുടുംബത്തെയാണ് ഇപ്പോൾ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ട്വിറ്ററിലൂടൊണ് ഫറ ഖാൻ അലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഫറയുടെ ട്വീറ്റ് ഇങ്ങനെ..കൊവിഡ് വാർത്തകൾ വൈറസിനേക്കാൾ വേഗത്തിൽ പടരുകയാണ്. എന്റെ വീട്ടിലെ ഒരു സ്റ്റാഫിന് ഇന്ന് കൊറോണ പോസിറ്റീവായി. അതിനാൽ അവനെ മറ്റു സൗകര്യങ്ങളിലേക്ക് മാറ്റുകയാണ്. വീട്ടിലുള്ള എല്ലാവരും ഇന്ന് ടെസ്റ്റിന് തയ്യാറാവുകയും ക്വാറന്റൈനിലിരിക്കുകയും ചെയ്യും. സുരക്ഷിതരും ശക്തരുമായിരിക്കുക. ഈ സമയവും കടന്നുപോകും’ .

വൈറസ് വ്യാപനത്തെ തുടർന്ന് മക്കൾക്ക് വേണ്ടി സൂസന്നൈ ഹൃത്വിക് റോഷന്റെ വസതിയിൽ എത്തുകയായിരുന്നു. ഹൃത്വിക് റോഷൻ തന്നെയാണ് മുൻ ഭാര്യ വീട്ടിൽ എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ലോകം മുഴുവൻ മനുഷ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്ത് നിർത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തിൽ. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിർത്താം. ഇതെന്റെ മുൻഭാര്യ സുസന്നെ, ഞങ്ങളുടെ കുഞ്ഞുങ്ങളിൽ നിന്നും മാറി നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ സ്വമേധയാ അവളുടെ വീട്ടിൽ നിന്നും എനിക്കൊപ്പം വന്നുവെന്നും ഹൃത്വിക് കുറിച്ചു.

2000 ആയിരുന്നു ഹൃത്വികും റോഷൻ സൂസന്നൈയും വിവാഹിതരാകുന്നത്.തുടർന്ന് 2014 ൽ ഇവർ തമ്മിൽ വിവാഹ മോചിതരാവുകയും ചെയ്തു.