video
play-sharp-fill
ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം

ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ആഘോഷം വന്നാലും രാജ്യത്തെ പിടിച്ചു കുലുക്കുന്ന കൊറോണ പോലുള്ളമഹാമമാരി വന്നാലും മലയാളിക്ക് എന്നും മദ്യം തന്നെ പ്രധാനനം. കൊറോണ വൈറസിനെ പ്രതിരരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച മാത്രം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന.

21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെയും വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിൽ 118.68 ശതമാനം വർധനവാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് 265 മദ്യവിൽപനശാലകളാണ് ബിവറേജസ് കോർപറേഷനുള്ളത്. എന്നാൽ കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസം വൻ വിൽപ്പനയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 19 ൽ 9615 കോടി രൂപയായിരുന്നു. 2019 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിക്കുകയും ചെയ്തിരുന്നു.കള്ളുഷാപ്പുകൾവഴിയുള്ള വിൽപനയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.