video
play-sharp-fill

Monday, May 19, 2025
Homeflashഇത് കേരളാ മോഡൽ പ്രതിരോധം : ബിവറേജസിന് മുൻപിൽ ഒരു കൈ അകലത്തിൽ ക്യൂ നിന്ന്...

ഇത് കേരളാ മോഡൽ പ്രതിരോധം : ബിവറേജസിന് മുൻപിൽ ഒരു കൈ അകലത്തിൽ ക്യൂ നിന്ന് മദ്യം വാങ്ങാൻ എത്തിയവർ ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയാൻ ഗവൺമെന്റും ആരോഗ്യവകുപ്പ് അധികൃതരും ഒരുപോലെ പ്രവർത്തിക്കുകയാണ്. ഇതിനിടെയിലാണ് കൊറോണയെ പ്രതിരോധിക്കാൻ ബിവറേജസിന് മുന്നിൽ മദ്യം വാങ്ങാൻ ഒരു കൈ അകലത്തിൽ ആളുകൾ ക്യൂ നിൽക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ ബാറുകളും മദ്യ വിൽപനശാലകളും പൂട്ടാതിരിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് എന്നാൽ അച്ചടക്കവും അകലം പാലിക്കലും നടപ്പാക്കി മാതൃകയായിരിക്കുകയാണ് ബിവറേജസിൽ എത്തുന്നവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശ്ശേരിയിലെ ഒരു ബീവറേജിൽ ആളുകൾ ക്യൂ നിൽക്കുന്ന ചിത്രമാണ് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഒരു മീറ്റർ പരസ്പരം അകലം പാലിച്ചാണ് എല്ലാവരും വരിയിൽ നിൽക്കുന്നത്.ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും മദ്യം വാങ്ങാൻ എത്തുന്നവർ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും ഔട്ട്‌ലെറ്റിനെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം തലശ്ശേരിയിൽ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ കൃത്യമായി അകലം പാലിച്ചാണ് ക്യൂ. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, പെരുവ മൂർക്കാട്ടിൽപടി ഔട്ട്‌ലെറ്റുകളിൽ വരകളിട്ടാണത്രേ അകലം ക്രമീകരിച്ചിരിക്കുന്നത്. ക്യൂ പാലിക്കണമെന്ന് കർശന നിർദ്ദേശം ഉണ്ടായതോടെ ചില ഇടത്ത് ക്യൂ റോഡിന് സമീപത്ത് വരെ എത്തിയതായും റിപ്പോർട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments