video
play-sharp-fill
കൊറോണ ഭീതിയിൽ മദ്യം ബിവറേജസിൽ പോയി മേടിക്കാൻ ഭയം, മദ്യം ഓൺലൈനായി വീട്ടിലെത്തിക്കണം : ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

കൊറോണ ഭീതിയിൽ മദ്യം ബിവറേജസിൽ പോയി മേടിക്കാൻ ഭയം, മദ്യം ഓൺലൈനായി വീട്ടിലെത്തിക്കണം : ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ വ്യാപനത്തിന്റെ പശ്ചാലത്തിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ഹർജിയുമായെത്തിയ ആലുവ സ്വദേശിക്ക് പിഴയിട്ട് ഹൈക്കോടതി. മദ്യം ഓൺലൈനായി എത്തിക്കാൻ ഹർജിയുമായെത്തിയ ആലുവ സ്വദേശി ജി.ജ്യോതിഷ് നൽകിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്.

എന്നാൽ ഹർജിക്കാരൻ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. അതേസമയം അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസം മൂന്ന് മുതൽ നാല് ലക്ഷം വരെ ഇടപാടുകാർ മദ്യം വാങ്ങാന് ബിവറേജ് ഔട്ട്‌ലെറ്റിൽ എത്തുന്നുണ്ടെന്നും ആൾകൂട്ടം ഒഴിവാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ ബെവ്‌കോയ്ക്ക് നിർദ്ദേശം നൽകണം എന്നുമായിരുന്നു ജ്യോതിഷിന്റെ ആവശ്യം.

എന്നാൽ ഇത്തരം ഹർജിക്കാർ പൗര ധർമത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും അമ്പതിനായിരം രൂപ പിഴയിട്ട് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു.