കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് അയർലണ്ടിൽ മരിച്ചു ; മരിച്ചത് കോട്ടയം കുറുപ്പന്തറ സ്വദേശിനി

കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് അയർലണ്ടിൽ മരിച്ചു ; മരിച്ചത് കോട്ടയം കുറുപ്പന്തറ സ്വദേശിനി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് മലയാളി നഴ്‌സ് അയർലണ്ടിൽ വച്ച് മരിച്ചു. അയർലണ്ടിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോർജാണ് (54) മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അർബുദ ബാധയെതുടർന്ന് നേരത്തെ ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് രണ്ട് ദിവസം മുൻപാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്.

കഴിഞ്ഞ മാസം മുതൽ ഡ്യൂട്ടിയിൽ നിന്നും അവധിയിൽ ആയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്‌കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുക. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും ആരംഭിച്ചിട്ടുണ്ട. എന്നാൽ സംസ്‌കാര സമയം പിന്നീടേ തീരുമാനിക്കുകയുള്ളു. ഭർത്താവ് ജോർജ് പോൾ. മെഡിക്കൽ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ രോഗം അതിവേഗം പടർന്ന് പിടിക്കുന്ന ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് അയർലണ്ട്. ബ്രിട്ടനുമായി പാസ്‌പോർട്ട് രഹിത കരാറുള്ളതു കാരണം അതിർത്തി അടയ്ക്കൽ പരിധിയിൽ വരാത്ത യൂറോപ്യൻ യൂണിയനിലെ ഏക അംഗമാണ് അയർലണ്ട്.

അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും കൊവിഡ് 19 ലോകത്ത് അതിവേഗം വ്യാപിക്കുകയാണ്. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്. അമേരിക്കയിലും ഫ്രാൻസിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്. അമേരിക്കയിൽ രോഗ ബാധ 3 ലക്ഷം കടന്നു. ഇവിടെ 8444 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ന്യൂയോർക്കിൽ മാത്രം മരണം 3565 ആയി. ഇറ്റലിയിൽ മരണം പതിനയ്യായിരം കടന്നു.