കേന്ദ്ര സര്‍ക്കാരിനെ ആപ്പിലാക്കി ആരോഗ്യസേതു ആപ്പ് ; രാജ്യത്തെ ഒന്‍പത്‌കോടി ജനങ്ങളുടെ സ്വകാര്യത ആരോഗ്യസേതുവിലൂടെ അപകടത്തിലാണെന്ന് ഫ്രഞ്ച് ഹാക്കര്‍ ; വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച ആരോഗ്യസേതു ആപ്പിന് സുരക്ഷാവീഴ്ച്ച ഉണ്ടെന്ന് ഫ്രഞ്ച് എത്തിക്കല്‍ ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്.

90 മില്ല്യണ്‍ ആളുകളുടെ സ്വകാര്യത അപകടത്തിലാണെന്നും ആപ്പിന്റെ സുരക്ഷാവീഴ്ചയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഹാക്കറുടെ ആരോപണത്തിന് വിശദീകരണവുമായി കേന്ദ്രം സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ കൃത്യമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് ഫോണിന്റെ ബ്ലൂടൂത്തും ലൊക്കേഷനും ഓണ്‍ ആക്കിയിടാന്‍ പറഞ്ഞിരിക്കുന്നത്.

വിവരങ്ങള്‍ സെര്‍വറില്‍ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ സ്വകാര്യതയ്ക്ക് വെല്ലുവിളിയല്ലെന്നുമാണ് ആരോഗ്യസേതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ സ്വകാര്യത സംബന്ധിച്ച വിഷയം എത്തിക്കല്‍ ഹാക്കറുമായി ചര്‍ച്ച ചെയ്‌തെന്നും ആപ്ലിക്കേഷന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിച്ചതായും ആരോഗ്യസേതു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഈ സിസ്റ്റം നിരന്തരം നിരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വ്യക്തിഗത വിവരങ്ങളും സുരക്ഷിതമാണെന്ന് ആരോഗ്യസേതുവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ട്.

അതേസമയം ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ഞങ്ങളെ ബന്ധപ്പെട്ട എത്തിക്കല്‍ ഹാക്കറിന് അധികൃതര്‍ നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൂണ്ടിക്കാട്ടണമെന്നും ആരോഗ്യസേതു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, എന്നാല്‍ കാത്തിരിക്കൂ. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ആരോഗ്യസേതുവിന്റെ പ്രസ്താവനയ്ക്ക് ശേഷം റോബര്‍ട്ട് ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയതിരിക്കുന്നത്.