പച്ചമുളകും തൈരും കൊണ്ട് ഒരടിപൊളി കറി തയ്യാറാക്കാം
സ്വന്തം ലേഖകൻ
നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കില്‍ ഈ കിടിലന്‍ കറി തയ്യാര്‍. ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം…
തയാറാക്കേണ്ട വിധം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ആദ്യം ചെയ്യേണ്ടത് പത്ത് പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറുതായി വട്ടത്തില്‍ വരഞ്ഞു കൊടുക്കുക. തൈര് മുളകിന്റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ഒഴിക്കുക.
നല്ല പുളിയുള്ള തൈര് മാത്രമേ ഈ കറി ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ. ഇനി പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അതിനുശേഷം 5 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു ചട്ടി തീയില്‍ വെച്ച് അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.
എണ്ണ ചൂടായി കഴിയുമ്ബോള്‍ അല്പം കടുക്, അല്പം ഉലുവ, അല്പം നല്ല ജീരകം പൊടിച്ചത്, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, 5 വെളുത്തുള്ളി അല്ലി ചതച്ചത്, കറിവേപ്പില, ഒരു ചെറിയ സവാള, ഉള്ളി അരിഞ്ഞത് എന്നിവ എണ്ണയില്‍ ഇട്ട് നന്നായി വഴറ്റിയെടുക്കുക. കറി റെഡി