ശക്തമായ മഴയ്ക്ക് സാധ്യത; കണ്‍ട്രോള്‍ റൂം തുറന്നു
സ്വന്തംലേഖകൻ
കോട്ടയം : ഏപ്രില്‍ 30ന് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിന് കളക്‌ട്രേറ്റിലും താലൂക്കാസ്ഥാനങ്ങളിലുമാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുളളത്.
ഇതോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടു വിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള മലയോര മേഖലകളിലേക്ക് രാത്രി സമയത്തെ യാത്ര ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം.
നദികളും ചാലുകളും മുറിച്ച് കടക്കുകയോ അവയ്ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ പാടില്ല. നദീ തീരത്തും മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അത്യാവശ്യ സാധന സാമഗ്രികള്‍ കരുതി വയ് ക്കണം. ടി.വി, റേഡിയോ മുഖേനയുളള മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
അംഗപരിമിതര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക സഹായം ആവശ്യമുണ്ടെങ്കില്‍ സാമൂഹ്യനീതി ഉദ്യോഗസ്ഥരെ അറിയിക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 0481 2304800, 9446562236
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോള്‍ഫ്രീ നമ്പര്‍ – 1077
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശ്ശേരി – 04812420037
മീനച്ചില്‍ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി – 04828 202331