video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamഅറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്നു ; കേസിൽ രണ്ടുപേരെ കാഞ്ഞിരപ്പള്ളി പൊലീസ്...

അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്നു ; കേസിൽ രണ്ടുപേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കുതിരംകാവിൽ വീട്ടിൽ നസീം ഈസ (30) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം (24.05.2024) രാവിലെ 09.30 മണിയോടുകൂടി എരുമേലി കനകപ്പലം, കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കോൺട്രാക്ട് എടുത്തിരുന്ന, കൊടുവന്താനം ഭാഗത്തുള്ള അന്‍സാറിന്റെ ബനധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ ഇവിടെയെത്തി വീടുപണിയുമായി ബന്ധപ്പെട്ട് ഇയാളെ ചീത്ത വിളിക്കുകയും,ആക്രമിക്കുകയും, ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എടിഎം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, സി.പി. ഓ മാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments