play-sharp-fill
കൊറോണക്കാലത്ത് ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്: ഒരൊറ്റ കോളിൽ അവശ്യസാധനങ്ങൾ വീട്ടുമുറ്റത്ത് എത്തും; ജില്ലയിലെ 14 കേന്ദ്രങ്ങളിൽ വിതരണം; ഈ നമ്പരുകളിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തും

കൊറോണക്കാലത്ത് ഹോം ഡെലിവറിയുമായി കൺസ്യൂമർ ഫെഡ്: ഒരൊറ്റ കോളിൽ അവശ്യസാധനങ്ങൾ വീട്ടുമുറ്റത്ത് എത്തും; ജില്ലയിലെ 14 കേന്ദ്രങ്ങളിൽ വിതരണം; ഈ നമ്പരുകളിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് അവശ്യ സാധനങ്ങൾ ലഭിക്കാതെ ആരും വിഷമിക്കേണ്ടി വരില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാക്ക് യാഥാർത്ഥ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഇറങ്ങുന്നു. സഞ്ചരിക്കുന്ന ത്രിവേണിയും, ഓൺലൈൻ ഭക്ഷ്യ വിതരണവുമായാണ് ഇപ്പോൾ കൺസ്യൂമർ ഫെഡ് രംഗത്ത് എത്തിയിരിക്കുന്നത്.


സഞ്ചരിക്കുന്ന ത്രിവേണികൾ വഴി അവശ്യ വസ്തുക്കൾ ഓർഡർ അനുരിച്ച് വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള ക്രമീകരണമാണ് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരോ പ്രദേശത്തെയും കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴിയാണ് ജില്ലയിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിവേണി സൂപ്പർമാർക്കറ്റുകളിലെ അതേ നിരക്കിൽ തന്നെയാണ് സാധനങ്ങൾ വീട്ടുമുറ്റത്ത് എത്തിച്ചു നൽകുക. ഡെലിവറി ചാർജ് മാത്രം നൽകിയാൽ മതിയാകും. ഓരോ യൂണിറ്റിലെയും നമ്പരുകളിൽ വിളിച്ച് അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗം പ്രമോദ് ചന്ദ്രൻ പറഞ്ഞു.

യൂണിറ്റുകളും നമ്പരുകളും

ചിങ്ങവനം – 9745245131 , 0481 2436499

ഏറ്റുമാനൂർ – 9895086670, 0481 2532432

അയർക്കുന്നം – 9562745080, 0481 2546124

ഈരാറ്റുപേട്ട – 8075504268, 9946338186

കുറവിലങ്ങാട് – 9207451663, 0482 2233816

പൂഞ്ഞാർ – 9656065326, 0482 2277520

ചങ്ങനാശേരി – 9895366320, 0481 2423645

കഞ്ഞിക്കുഴി – 0481 2570497, 9745264900

തീക്കോയി ലിറ്റിൽ ത്രിവേണി – 8086659282, 9495289245

കോട്ടയം മൊബൈൽ ത്രിവേണി – 9744787630, 8089806095

മൊബൈൽ ത്രിവേണി പുതുപ്പള്ളി – 8281047142.

പൂഞ്ഞാർ മൊബൈൽ – 9895890202, 8075363276

ചങ്ങനാശേരി മൊബൈൽ – 9947640930

ഏറ്റുമാനൂർ മൊബൈൽ – 9605361449, 9744924362.

പുതുപ്പള്ളി മൊബൈൽ ത്രിവേണി

തിങ്കൾ – അരീപ്പറമ്പ്, പൊന്നപ്പൻ സിറ്റി, ചോകോംപറമ്പ്, കൂരോപ്പട

ചൊവ്വ – അയർക്കുന്നം, ഒറവയ്ക്കൽ, വെള്ളൂർ അമ്പലം, ടെക്നിക്കൽ സ്‌കൂൾ, വെന്നിമല

ബുധൻ – പുതുപ്പള്ളി , കൈതയിൽപാലം, മീനടം, ഏഴാംമൈൽ

വ്യാഴം – നീറിക്കാട്, തിരുവഞ്ചൂർ, തൂത്തൂട്ടി, അമയന്നൂർ,

വെള്ളി – തോട്ടയ്ക്കാട്, പെരുമ്പനച്ചി, തൃക്കോതമംഗലം, പുതുപ്പള്ളി

ശനി – തൂത്തൂട്ടി, നാലുമണിക്കാറ്റ്, മണർകാട്, എരുമപ്പെട്ടി, മാലം, വടക്കൻമണ്ണൂർ പള്ളി

ചങ്ങനാശേരി മൊബൈൽ

തിങ്കൾ – ചങ്ങനാശേരി, വെളിയംശാന്തിപുരം, കാവുംപടി, ദൈവംപടി, പാലമറ്റം

ചൊവ്വ – ചങ്ങനാശേരി, ഔട്ട്‌പോസ്റ്റ്, കരിനാട്ടുകവല ,  ഈര, കൈനടി, കുറിച്ചി, നീലംപേരൂർ, പാക്ക്

ബുധൻ – മംലംകുന്ന്, ഇളംകാവ്, ഇത്തിത്താനം

വ്യാഴം – മുളകംതുരുത്തി, വാലടി, കൃഷ്ണപുരം, കാവാലം

വെള്ളി – പൂവംകടവം, കിടങ്ങറ, മേപ്ര, വിഗൽ കോളനി

ശനി – തെങ്ങണ, മോസ്‌കോ, പായിപ്പാട്, പുളിക്കോട്ട് പടി, ഇടിഞ്ഞില്ലം

ഫോൺ – 0481 2300473

8281898320

9496114343