video
play-sharp-fill

Wednesday, May 21, 2025
HomeMainമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി; ചെലവ് 42.9 ലക്ഷം രൂപ;...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി; ചെലവ് 42.9 ലക്ഷം രൂപ; പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ തൊഴുത്തില്‍ മ്യൂസിക് സിസ്റ്റവും; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ ചുമതല. ക്ലിഫ് ഹൗസില്‍ നിലവില്‍ 5 പശുക്കളുണ്ട്.

ഇതിന് പുറമെയാണ് 6 പശുക്കളെ കൂടി പ്രവേശിപ്പിക്കാന്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ തൊഴുത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചിക്കുന്നുണ്ട്.

രണ്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്കാര്‍ക്ക് താമസിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 800 ചതുരശ്ര അടിയില്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയുമുണ്ടാകും. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments