
സ്വന്തം ലേഖകൻ
കോട്ടയം : കോൺഗ്രസ് നേതാക്കൾക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയ വിജി എം തോമസ്.
രാജ്യസഭാ സീറ്റും കൊണ്ട് ജോസ് കെ മാണി ഇടതു മുന്നണിയിലക്ക് പോയെന്ന പ്രൊഫ. പി.ജെ. കുര്യന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ കാര്യം പി. ജെ. കുര്യൻ സൗകര്യ പൂർവം മറന്ന് തെറ്റിദ്ധാരണ പരത്തുകയാണ്.
യുഡിഎഫിന്റെ ദാനമല്ല രാജ്യസഭാ സീറ്റ്. യുഡിഎഫ് പുറത്താക്കിയതോടെ രാജ്യസഭാ സീറ്റ് ഉപേക്ഷിച്ചിട്ടാണ് ജോസ് കെ മാണി മുന്നണി വിട്ടതെന്ന് ഓർക്കെണമെന്നും വിജി എം തോമസ് പറഞ്ഞു.