വെറും നാല് സീറ്റിൽ മാത്രം മത്സരിച്ച ജോസഫ് ഗ്രൂപ്പ് ഇക്കുറി ആവശ്യപ്പെട്ടത് 15 സീറ്റുകൾ ; എട്ട് സീറ്റിൽ കൂടുതൽ കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാക്കൾ ; അടിത്തറ തകരാതിരിക്കാൻ ലീഗ് ആവശ്യപ്പെടുന്നത് 30 സീറ്റുകൾ : തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുമ്പോൾ

വെറും നാല് സീറ്റിൽ മാത്രം മത്സരിച്ച ജോസഫ് ഗ്രൂപ്പ് ഇക്കുറി ആവശ്യപ്പെട്ടത് 15 സീറ്റുകൾ ; എട്ട് സീറ്റിൽ കൂടുതൽ കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാക്കൾ ; അടിത്തറ തകരാതിരിക്കാൻ ലീഗ് ആവശ്യപ്പെടുന്നത് 30 സീറ്റുകൾ : തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുമ്പോൾ

സ്വന്തം ലേഖകൻ

തൊടുപുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കെ കോൺഗ്രസിൽ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി മുന്നണി വിട്ടു പോയിട്ടും അതിന്റെ ആനുകൂല്യം കിട്ടില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസുകാർ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോൺഗ്രസിലായിരുന്നപ്പോൾ പിജെ ജോസഫ് വിഭാഗം മത്സരിച്ചത് നാലു സീറ്റിൽ മാത്രമായിരുന്നു. ഈ ജോസഫാണ് ഇക്കുറി 15 സീറ്റ് ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 15 സീറ്റ് വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫിന്റെ നിലപാട്. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകൾ മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറില്ല. സീറ്റ് ചർച്ചയിൽ മോൻസും ജോയ് എബ്രഹാമും തനിക്കൊപ്പം പങ്കെടുക്കും. മകൻ അപു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

എന്നാൽ എട്ടു സീറ്റിൽ കൂടുതൽ കൊടുക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. കേരളാ കോൺഗ്രസിന്റെ അവകാശ വാദം യുഡിഎഫിൽ പ്രതിസന്ധിയാണ്. ആർ എസ് പിയും കേരളാ കോൺഗ്രസ് ജേക്കബും കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ട്. എന്നാൽ കൂടുതൽ പ്രതിസന്ധിയാകുന്നത് ജോസഫിന്റെ നിലപാട് തന്നെയാണ്.

ഇതിനുപുറമെ കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച ലീഗ് ഇത്തവണ 30 സീറ്റാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അടിത്തറ തകരാതെ കാക്കാൻ കഴിഞ്ഞ ബലത്തിലാണ് മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത്. ഇതിൽ രാഷ്ട്രീയ വസ്തുതയുമുണ്ട്. എന്നാൽ കേരളാ കോൺഗ്രസിന്റേത് ന്യായീകരിക്കാനാവാത്ത ആവശ്യമാണ് ഇത് അംഗീകരിക്കില്ല.പകരം ലീഗിന് ഒന്നോ ണ്ടോ സീറ്റ് കൂടുതലായി കൊടുത്തേക്കും.

എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി സീറ്റ് ഒപ്പിച്ചു കൊടുക്കാനാണ് ജോസഫിന്റെ നെട്ടോട്ടം. തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം.

ചങ്ങനാശേരി കിട്ടിയാൽ സാജൻ ഫ്രാൻസിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കോൺഗ്രസ് നൽകാനിടയില്ല. അങ്ങനെ വന്നാൽ ജോണി നെല്ലൂർ, വിക്ടർ തോമസ്, പ്രിൻസ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെല്ലാം നിരാശയായിരിക്കും ഫലം.