ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് പാണപിലാവ് മേഖലാ കമ്മറ്റി ആദരവ് നൽകി

Spread the love

എരുമേലി: എരുമേലിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സിയ്ക്കും , പ്ലസ്സ് ടൂവിനും ഫുൾ എ പ്ലസ്സും ഉന്നത വിജയവും കരസ്ഥമാക്കിയ എട്ട് വിദ്യാർത്ഥികളെ പാണപിലാവ് കോൺഗ്രസ് മേഖലാ കമ്മറ്റി ആദരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിലെത്തിയാണ് മെമൻ്റോ നൽകി ആദരിച്ചത്.

വിറ്റി മാത്യു വെമ്പാല, പൊതു പ്രവർത്തകൻ ബിനു നിരപ്പേൽ, അനീഷ് പുരയിടത്തിൽ, റോണി തറപ്പേൽ, ഷിജോമോൻ ചെറുവാഴക്കുന്നേൽ, സുനിൽ പന്നാംകുഴിയിൽ, മനോജ് കളത്തുപറമ്പിൽ, ഷാജി നെടുംതകടിയേൽ, ശശി ആചാരി മുട്ടത്തു കുന്നേൽ, ജോയി തേക്കിൻ കൂട്ടത്തിൽ, സിബി നെടിയമുറിയിൽ, മോൾസി വെമ്പാലയിൽ രാജേന്ദ്രൻ കാവുങ്കൽ, ബിൻസ് കുഴിയ്ക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group