മുതിർന്ന കോൺഗ്രസ് നേതാവ് എ.പി ജോൺ നിര്യാതനായി
കൂരോപ്പട: മുതിർന്ന കോൺഗ്രസ് നേതാവ് എ.പി.ജോൺ (ഉറുമ്പിൽ ജോൺ സാർ )(82) നിര്യാതനായി. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 5 ന് വീട്ടിലെത്തിക്കും. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോൺ (റിട്ട. ടീച്ചർ, ഇടയ്ക്കാട്ടുകുന്ന് ഗവ.ഹൈസ്കൂൾ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗം) മക്കൾ: ഡോ. ജോളി കെ.ജോൺ (സി.എം.എസ്.കോളജ് മുൻ യൂണിയൻ ചെയർമാൻ, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ്), ജാൻസി.കെ.ജോൺ. മരുമക്കൾ: ലതാ കുര്യൻ ( പുത്തൻപുരയ്ക്കൽ കാരയ്ക്കൽ, തിരുവല്ല).
എ.പി.ജോൺ സാർ പാമ്പാടി എം.ജി.എം ഹൈസ്കൂൾ അധ്യാപകനായിരുന്നു. ദേശീയ റബ്ബർ ഉല്പാദക സംഘം സ്ഥാപക പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൂരോപ്പട സഹകരണ ബാങ്ക് ഭരണസമിതിയംഗം, കൂരോപ്പട പബ്ളിക് ലൈബ്രറി ഭരണ സമിതിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ലീഡർ കെ.കരുണാകരന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഏറ്റവും അടുത്ത സഹപ്രവർത്തകനും ആയിരുന്നു.