കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

Spread the love

ഡല്‍ഹി: കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി.

video
play-sharp-fill

മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രേരിതമായാണ് കേസാണിതെന്നും ഇ.ഡിയുടെ കൈവശം തെളിവുകളൊന്നുമില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

2014ലാണ് സംഭവത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്- എജെഎല്‍ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം.