
കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു; തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
കണ്ണൂർ: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.
കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായും പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0