video
play-sharp-fill

കൈ വിടാനൊരുങ്ങി കമൽനാഥ്‌, മകന് ലോക്സഭ സീറ്റും കമലിന് രാജ്യസഭാ സീറ്റും, ബിജെപി വാഗ്ദാനങ്ങളിൽ കോൺഗ്രസ്‌ നേതാവ് ബിജെപിലേക്കെന്നു സൂചന

കൈ വിടാനൊരുങ്ങി കമൽനാഥ്‌, മകന് ലോക്സഭ സീറ്റും കമലിന് രാജ്യസഭാ സീറ്റും, ബിജെപി വാഗ്ദാനങ്ങളിൽ കോൺഗ്രസ്‌ നേതാവ് ബിജെപിലേക്കെന്നു സൂചന

Spread the love

 

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. പാർട്ടിയുമായി ചർച്ച നടത്തിയെന്നാണ് സുചന. കമൽ നാഥിന് ബിജെപി രാജ്യസഭാ സീറ്റും, മകൻ നകുൽനാഥിന് ലോക്‌സഭാ സീറ്റും വാഗ്ദാനം ചെയ്‌തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശിലെ കോൺഗ്രസിന്റെ ശക്തി കേന്ദ്രവുമായിരുന്ന കമൽനാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുത്ത് നിന്ന വ്യക്തികൂടിയാണ്. കഴിഞ്ഞ ദിവസം കമൽനാഥ് സോണിയാ ഗാന്ധിയെ കണ്ട് രാജ്യസഭാ സീറ്റിനുള്ള ആവശ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ ആവശ്യം രാഹുൽ ഗാന്ധി മുഖവിലയ്‌ക്കെടുത്തില്ല. അതുകൊണ്ട് തന്നെ കമൽനാഥിന് രാജ്യസഭാ സീറ്റും, മകൻ നകുൽ നാഥിന് ലോക്‌സഭാ സീറ്റും കേന്ദ്ര മന്ത്രി സ്ഥാനവും വച്ചുനീട്ടിയ ബിജെപിക്കൊപ്പം കമൽനാഥ് പോകുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 13ന് കമൽനാഥ് കോൺഗ്രസ് എംഎൽഎമാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. കമൽനാഥിന്റെ ശക്തി പ്രകടനം കൂടിയാകും ഈ വിരുന്ന്. അതേസമയം, കമൽനാഥിന്റെ അടുത്ത അനുയായിയും കോൺഗ്രസിന്റെ രാജ്യസഭാ എംപിയുമായ വിവേക് താൻഖയും ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group