
സ്വന്തം ലേഖകൻ
കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു.
പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നാണ് വിവരം.
വാക്കത്തി കൊണ്ടു തലയ്‌ക്ക് വെട്ടേറ്റ രാജീവൻ എളയാവൂർ കൊയിലി ആശുപത്രിയിൽ ചികിൽസയിലാണ്.



