ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലേക്ക്

Spread the love


സ്വന്തം ലേഖകൻ

റായ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി രമൺ സിംഗിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമൺ സിംഗ് പിന്നിലാണ്. 15 വർഷം നീണ്ടുനിന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. ബിജെപി 32 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്തിരിക്കുന്നത്.