ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വാദിച്ച്‌ വി ഡി സതീശൻ; ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ചിറങ്ങിയെന്നും സൂചന; അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം

Spread the love

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമർഷം പുകയുന്നു.

video
play-sharp-fill

മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്ന സുധാകരനെ പിന്തിരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. ‘
കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി ശക്തമായി വാദിക്കുകയാണ് വിഡി സതീശൻ.

ദീപ്തി മേരി വർഗീസിനായി കെ സി വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കല്‍ കുമാറിനെ പരിഗണിക്കുന്നതില്‍ നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അരുവിക്കര ആവശ്യപ്പെടുകയാണ് ശിവകുമാറും ശബരീനാഥനും. അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. രാത്രി മുഴുവൻ ഡൽഹിയില്‍ മാരത്തണ്‍ ചർച്ചകള്‍ തുടർന്നു.

ഉദ്വേഗമുള്ള മണ്ഡലങ്ങള്‍ മുഴുവൻ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെച്ചാണ് കോണ്‍ഗ്രസ് ആദ്യ പട്ടിക ഇറക്കിയത്. കണ്ണൂരും കോന്നിയും പട്ടികയില്‍ ഇല്ല. കെ ബാബു സ്വയം പിന്മാറിയ തൃപ്പൂണിത്തുറയിലും എല്‍ദോസ് കുന്നപ്പിള്ളി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പെരുമ്പാവൂരിലും ആരാണ് വരികയെന്നറിയാൻ രണ്ടാം പട്ടിക വരെ കാക്കണം.

അമ്പലപ്പുഴയില്‍ ജി സുധാകരനും തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനും പിന്തുണ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആദ്യ പട്ടികയില്‍ ഈ മണ്ഡലങ്ങള്‍ ഇല്ല.