
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന് വേണ്ടാത്തവരെ ഇടുന്ന വേസ്റ്റ് ബോക്‌സാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും അവിടെ വീണവരെക്കുറിച്ച് ഓര്‍ക്കെണ്ടെന്നും കെ. മുരളീധരന്‍. അതേസമയം, തെറ്റിദ്ധാരണകളുടെയും മനഃപ്രയാസത്തിന്റേയും പേരില്‍ പുറത്ത് പോയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്നപരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പ്രശ്നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കുന്നത്. ഭാരവാഹി നിര്‍ണയത്തില്‍ അന്തിമ തീരുമാനത്തിന് ഇനിയും ദിവസങ്ങളുണ്ടെന്നായിരുന്നു പ്രതികരണം. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. പുതിയ ശൈലിക്ക് തുടക്കമിടുമ്പോള്‍ എല്ലാവരും സഹകരിക്കണമെന്നും പാര്‍ട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങള്‍ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്ന് അണികളും നേതാക്കളും ഓര്‍ക്കണമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.