കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി: ഉമ്മൻചാണ്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൂരോപ്പട: കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.കൂരോപ്പടയിൽ നടന്ന യു.ഡി.എഫ് കൂരോപ്പട മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. സി.പി.എം ആണ് ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. മണ്ഡലം ചെയർമാൻ സാബു.സി.കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, നേതാക്കളായ ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, സണ്ണി പാമ്പാടി, രാധാ വി.നായർ, ഫിൽസൺ മാത്യൂസ്, ബാബു.കെ.കോര, ജോസഫ് ചാമക്കാലാ, മാത്തച്ചൻ താമരശ്ശേരിൽ,മാത്തുക്കുട്ടി ഞായർകുളം, ഷേർലി തര്യൻ, തമ്പി ചന്ദ്രൻ , കെ.കെ.അപ്പുക്കുട്ടൻ നായർ, സി.എം. മത്തായി, അനിൽ കൂരോപ്പട, ഒ.സി.ജേക്കബ്, എം.പി.അന്ത്രയോസ്, റ്റി.എം.ആന്റണി, എം.ജി.ഗോപാലകൃഷ്ണൻ നായർ, ജോസ് അറയ്ക്കൽ, സജി.കെ.ജോർജ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.