video
play-sharp-fill
ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം: കോൺഗ്രസ്; രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമർപ്പിച്ചു

ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം: കോൺഗ്രസ്; രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി കോൺഗ്രസ്.

 

ഡൽഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൗരന്മാരുടെ ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സുരക്ഷിതമാക്കുകയും പരിരക്ഷിക്കുകയും ചെയ്യണമെന്ന് രാഷ്ട്രപതിയെന്ന ഭരണഘടനാ സ്ഥാപനത്തോട് ആവശ്യപ്പെടുകയാണ്. ആഭ്യന്തരമന്ത്രിയെ ഉടനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്നും കോൺഗ്രസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

എന്നാൽ കോൺഗ്രസിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം അക്രമം രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിമർശിച്ചു.