എരുമേലി ശ്രീനിപുരം കോളനിയിലെ സംഘർഷം; പോലീസ് ലാത്തി വീശിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനും ലാത്തിയടിയേറ്റ സംഭവത്തിൽ അന്വേഷണം; എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ ജനക്കൂട്ടം തടഞ്ഞുവച്ച സംഭവവും അന്വേഷിക്കാൻ ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എരുമേലി: ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനും ലാത്തിയടിയേറ്റ സംഭവം സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങി.

ഒപ്പം എസ്‌ഐ ഉള്‍പ്പെടെ പോലീസ് സംഘത്തെ ജനക്കൂട്ടം തടഞ്ഞുവച്ച സംഭവവും അന്വേഷിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ എരുമേലി, മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാരാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ശ്രീനിപുരം കോളനിയിലാണ് എരുമേലി എസ്‌ഐ ശാന്തി ബാബു ഉള്‍പ്പടെ പോലീസ് സംഘത്തെ ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞുവച്ചത്.