
കുന്നംകുളം മരത്തങ്ങോട് മരമില്ലിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം.;തേക്ക്, ഈട്ടി മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു.
ചൊവ്വന്നൂർ സ്വദേശി ഹരിദാസ് ഏറ്റെടുത്ത് നടത്തുന്ന സൂര്യ വുഡ് ഇൻ്റസ്ട്രീസ് ആൻ്റ് ഫർണ്ണീച്ചർ വർക്ക്സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്.
തേക്ക്, ഈട്ടി മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. മരത്തംകോട് മേരി മാതാ ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവർത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. കുന്നംകുളം, വ്ടക്കാഞ്ചേരി, ഗുരുവായൂർ ,തൃശൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തി മൂന്ന് മണിക്കൂറിലതികം സമയമെടുത്താണ് തീയണച്ചത് . കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു.