
സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചു തള്ളി കണ്ടക്ടർ; സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ; കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു
സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചു തള്ളിയെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി – ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ 12ന് വെളുത്തമണൽ ജംഗ്ഷനു സമീപമാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ കണ്ടക്ടർ ബസിൽ നിന്ന് പുറത്തേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് കുട്ടിയുടെ രക്ഷിതാവ് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.