video
play-sharp-fill

കോടികളുടെ വെട്ടിപ്പ് നടത്തി സ്വകാര്യ ധനമിടപാട് സ്ഥാപനം; പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങി; ധനകോടി ചിറ്റ്സിന്റെ കുറി എന്ന  പദ്ധതിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായത് നിരവധിപേർ; കേസെടുത്തു പൊലീസ്

കോടികളുടെ വെട്ടിപ്പ് നടത്തി സ്വകാര്യ ധനമിടപാട് സ്ഥാപനം; പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങി; ധനകോടി ചിറ്റ്സിന്റെ കുറി എന്ന പദ്ധതിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായത് നിരവധിപേർ; കേസെടുത്തു പൊലീസ്

Spread the love

സ്വന്തം ലേഖകൻ

വയനാട്: സ്വകാര്യ ധനമിടപാട് സ്ഥാപനമായ ധനകോടി ചിറ്റ്സ് കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. വയനാട് സ്വദേശികളായ സജി സെബാസ്റ്റ്യൻ, യോഹന്നാൻ, ജോർജ് എന്നിവർക്കെതിരെയാണ് കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരും രംഗത്തു വന്നത്.

സുൽത്താൻബത്തേരിയിലെ ധനകോടി ചിറ്റ്സിന്റെ നിക്ഷേപ പദ്ധതിയിൽ ചേർന്നവർക്കാണ് പണം നഷ്ടമായത്. കുറി എന്ന പേരിൽ നടത്തുന്ന പദ്ധതിയിൽ നിക്ഷേപിച്ച സാധാരണക്കാരും ചതിക്കപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മടങ്ങി. പരാതികൾ ഉയർന്നതോടെ സ്ഥാപനം പൊലീസ് പൂട്ടി. ചിട്ടി നടത്തിപ്പുകാരായ സജി സെബാസ്റ്റ്യൻ, യോഹന്നാൻ, ജോർജ് എന്നിവർക്കെതിരെ നേരത്തെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നിക്ഷേപകരെ വഞ്ചിച്ച ചിട്ടി ഉടമകൾക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ഇരകൾ ആരോപിച്ചു.

പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ച സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനാണ് ഇരകളുടെയും ജീവനക്കാരുടെയും തീരുമാനം.