
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇമാമിന്റെ ഭാര്യ 3 കുട്ടികളെ വീടിനു പിന്നിലേക്കു കുളിപ്പിക്കാൻ കൊണ്ടുപോയ ശേഷം വീടിനുള്ളിലേക്കു പോയി തിരിച്ചു വരുമ്പോൾ പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചു. കുട്ടിയെ തിരികെ പിടിച്ചെടുത്തതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി പോകുകയായിരുന്നുവെന്നു മാതാവ് പറഞ്ഞു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണെന്നു എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു.