video
play-sharp-fill

കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സര ഓട്ടം ; കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് ; കോട്ടയം വൈക്കത്ത് നിന്ന് ശിവഗിരിയിലേക്ക് തീര്‍ത്ഥാടകരുമായി വന്നതാണ് ടൂറിസ്റ്റ് ബസ് ; തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ചാത്തന്നൂരില്‍ മത്സരിച്ച് ഓടിയ കെ എസ് ആര്‍ ടി സി ബസിനെതിരെയും ടൂറിസ്റ്റ് ബസിനെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊട്ടിയം മുതല്‍ ചാത്തന്നൂര്‍ വരെയാണ് രണ്ട് ബസുകളും മത്സരിച്ച് ഓടിയത്.

സംഭവം അറിഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബസുകളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാര്‍ക്കുമെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വൈക്കത്ത് നിന്ന് ശിവഗിരിയിലേക്ക് തീര്‍ത്ഥാടകരുമായി വന്നതാണ് ടൂറിസ്റ്റ് ബസ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. അപകടകരമായ നിലയിലാണ് രണ്ട് ബസുകളും ഓടിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.