play-sharp-fill
ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി: എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ (സിഎച്ച്‌സി ഫാര്‍മസിസ്റ്റിന്റെ ജോലി തെറിച്ചു

ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി: എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ (സിഎച്ച്‌സി ഫാര്‍മസിസ്റ്റിന്റെ ജോലി തെറിച്ചു

മഹാരാജ്ഗഞ്ച് (യുപി): കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ (സിഎച്ച്‌സി) രോഗികളില്‍ നിന്ന് ഒരു രൂപയ്ക്ക് പകരം രണ്ട് രൂപ ഈടാക്കിയതിന് കരാർ ജീവനക്കാരനെ പുറത്താക്കി.

കിഴക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ജഗ്ദൗർ സിഎച്ച്‌സിയില്‍ ബിജെപി എംഎല്‍എ പ്രേം സാഗർ പട്ടേല്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടർന്നാണ് ഫാർമസിസ്റ്റിനെ പിരിച്ചുവിട്ടത്.


സർക്കാർ നടത്തുന്ന ആരോഗ്യ സ്ഥാപനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍, ഫാർമസിസ്റ്റ് ഒരു രൂപയ്ക്ക് പകരം രോഗികളില്‍ നിന്ന് 2 രൂപ ഈടാക്കുന്നതായി പട്ടേല്‍ കണ്ടെത്തി. പാവപ്പെട്ട രോഗികളില്‍ നിന്ന് ഒരു രൂപ കൂടുതല്‍ ഈടാക്കാൻ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എംഎല്‍എ ഫാർമസിസ്റ്റിനോട് ചോദിച്ചു.

സഞ്ജയ് എന്ന ഫാർമസിസ്റ്റിനെ ഒരു മൂന്നാം കക്ഷി ഏജൻസി നിയമിച്ച കരാർ ജീവനക്കാരനാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അമിത നിരക്ക് ഈടാക്കിയ

ജീവനക്കാരൻ്റെ സേവനം അവസാനിപ്പിച്ചതായി അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസർ രാജേന്ദ്ര പ്രസാദ് വാർത്താ ഏജൻസിയോട് പറഞ്ഞു.