video
play-sharp-fill

ഉറവിടം അറിയാത്ത കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു ; സംസ്ഥാനത്ത് ഏത് നിമിഷവും സമൂഹവ്യാപനം നടന്നേക്കാം : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ഉറവിടം അറിയാത്ത കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു ; സംസ്ഥാനത്ത് ഏത് നിമിഷവും സമൂഹവ്യാപനം നടന്നേക്കാം : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

സംസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുകയാണ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് ഇന്നു മുതൽ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ജില്ലകളിൽ നിന്നുള്ളവർ കൂടി തലസ്ഥാനത്തേക്ക് വരുന്നത് കൊണ്ട് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കന്യാകുമാരിയിൽ നിന്നടക്കം നിരവധി പേർ തലസ്ഥാനത്ത് എത്തുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങളാണ്. 3420 പ്രവാസികളാണ് ഇന്ന് മാത്രം നാട്ടിൽ എത്തുക.

സംസ്ഥാനത്ത് ഇതുവരെ 3,603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,691 പേർ വിവിധ ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഇന്നലെ മാത്രം 152 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറ് ദിവസമായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുകയാണ്.

രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും സംസ്ഥാനത്ത് കർശനമാക്കുകയാണ്. സമ്പർക്കത്തെത്തുടർന്ന് രോഗവ്യാപനം കണ്ടെത്തിയ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അധിക നിയന്ത്രണങ്ങൾ നിലവിൽ വന്നു.

കണ്ടെയ്ൻമെന്റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസുകാരും രംഗത്ത് ഉണ്ടാവും.

സമ്പർക്കത്തെത്തുടർന്ന് രോഗവ്യാപനം കണ്ടെത്തിയ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അധിക നിയന്ത്രണങ്ങൾ നിലവിൽ വന്നു.

കണ്ടെയ്ൻമെന്റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസുകാരും രംഗത്ത് ഉണ്ടാവും.