പുതുവര്‍ഷത്തില്‍ ഇരുട്ടടി….! ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് 25 രൂപ വരെ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: 2023 പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനി).
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ നിലവിലുള്ള അതേ നിരക്കില്‍ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) 2023 ജനുവരി ഒന്ന് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും.
ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
വിവിധ നഗരങ്ങളിലെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്
ഡല്‍ഹി- 1768 രൂപ
മുംബൈ- 1721 രൂപ
കൊല്‍ക്കത്ത- 1870 രൂപ
ചെന്നൈ- 1917 രൂപ
വിവിധ നഗരങ്ങളിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില
ഡല്‍ഹി- 1053 രൂപ
മുംബൈ- 1052.5 രൂപ
കൊല്‍ക്കത്ത- 1079 രൂപ
ചെന്നൈ- 1068.5 രൂപ