
സ്വന്തം ലേഖകൻ
കൊല്ലം: ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയുടെ വീട്ടിലേക്ക് മോചന ദ്രവ്യത്തിനായി വിളിച്ച സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളിന്റെ രേഖാ ചിത്രം പുറത്തു വരുമ്ബോള്‍ ആ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതം.
എന്നാല്‍ ആ സ്ത്രീയെ കണ്ടെത്തുകയാണ് വളരെ എളുപ്പം. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് റിക്കോര്‍ഡ് ചെയ്തു. ആ ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ശബ്ദവുമായി സാമ്യമുള്ള സ്ത്രീയെ കണ്ടെത്തുക അസാധ്യമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സ്ത്രീ ശബ്ദത്തെ തിരിച്ചറിയുന്നവര്‍ അതിവേഗം പൊലീസിനെ വിവരം അറിയിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.വളരെ കൃത്യമാണ് ശബ്ദം. അതുകൊണ്ട് തന്നെ ആ സ്ത്രീയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് അതിവേഗം ശബ്ദവും സംഭാഷണ രീതിയും വച്ച് ആളെ വച്ച് ആളെ തിരിച്ചറിയാം.
പാരിപ്പള്ളിക്ക് അടുത്താണ് മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി സംഭവിച്ചത്. ഇത് എംസി റോഡുമായി അതിവേഗം കണക്ട് ചെയ്യുന്നിടമാണ്.
ഈ പ്രദേശത്തെ നന്നായി അറിയാവുന്നവരാകണം ആ ഓട്ടോയില്‍ കടയില്‍ എത്തിയത്.
പാരിപ്പള്ളിക്കാരനല്ല ഓട്ടോ ഡ്രൈവര്‍ എന്ന സൂചന അവിടെ ഉണ്ടായിരുന്നവര്‍ പങ്കുവയ്ക്കുന്നു. ഓട്ടോയില്‍ കുനിഞ്ഞിരുന്ന ഇയാള്‍ പക്ഷേ സമീപ പ്രദേശത്ത് നിന്നുള്ള വ്യക്തിയാകാം. ഇതു പോലെ തന്നെ ആ സ്ത്രീയും .
അതുകൊണ്ട് തന്നെ തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലുള്ള തട്ടിപ്പുകാരികളിലേക്ക് അന്വേഷണം പോകണം. ആ ശബ്ദം പരിശോധിക്കുകയും ചെയ്യണം. ഏതാണ്ട് 35 വയസ്സുള്ള സ്ത്രീയാണ് ഫോണ്‍ വിളിച്ചതെന്ന് പാരിപ്പള്ളിയിലെ കടയുടമയുടെ ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.