
സ്വന്തം ലേഖകന്‍
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ അതിവിദഗ്ധമായ പദ്ധതി മുന്‍കൂട്ടി തയാറാക്കിയെന്ന സംശയം ബലപ്പെട്ടു. കുട്ടിയെ കാണാതായി 17 മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ വ്യക്തമായ പദ്ധതി മുന്‍കൂട്ടി തയാറാക്കിയിരുന്നുവെന്നു വ്യക്തമാവുന്നു.
കേരളം മുഴുവന്‍ കുട്ടിക്കായി തെരച്ചില്‍ നടത്തി വരികയാണ്. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞു കഴിഞ്ഞതാണ്. ഇത്രയും വലിയ പ്രചാരണമുണ്ടായ സ്ഥിതിക്ക് പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ഇതിനകം ലഭിക്കേണ്ടതായിരുന്നു. പക്ഷേ ഒരു പിടിയൂം കൊടുക്കാതെ മറഞ്ഞിരിക്കണമെങ്കില്‍ അതിവിധഗ്ധമായ ആസൂത്രണം ഉണ്ടായിട്ടുണ്ട് എന്നു തെന്നയാണ് പോലീസ് കരുതുന്നത്.
കുട്ടി ട്യൂഷന് കഴിഞ്ഞു വരുന്നതുവരെ പ്രതികള്‍ സ്ഥലത്തു കാത്തു നില്‍ക്കുകയായിരുന്നു. മുന്‍പും പല തവണ ഇവര്‍ കുട്ടിക്കായി വലവിരിച്ചിരുന്നുവെന്നുമാണ് കരുതേണ്ടത്.
കാണാതായ അബിഗേല്‍ സാറ റെജി ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂത്ത സഹോദരന് നാലാം ക്ലാസില്‍ പഠിക്കുന്ന ജോനാഥന് റെജിയുമൊത്ത് സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയതാണ്. അല്പ നേരം കഴിഞ്ഞ് ഇവര്‍ ട്യൂഷന് സെന്ററിലേക്ക് പോവുകയായിയിരുന്നു. മാതാപിതാക്കളായ റെജിയും സജിയും ജോലി സ്ഥലത്തായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ട്യൂഷന് സെന്റര്‍. റെജിയുടെ അച്ഛന് ജോണിയും അമ്മ ലില്ലിക്കുട്ടിയുമാണ് സ്ഥിരമായി കുട്ടികളെ ട്യുഷന് സെന്ററില്‍ കൊണ്ടുപോയിരുന്നത്. തിരിച്ചു കൊണ്ടുവരുന്നതും ഇവരായിരുന്നു. എന്നാല്‍ സംഭവ ദിവസം ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ കുട്ടികള്‍ തനിച്ച് പോവുകയായിരുന്നു.







