കോളജ് വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന; ആറ് ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി മലയാളി ടിവി താരം ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിൽ

Spread the love

ബെംഗളുരു: ആറ് ലക്ഷത്തോളം രൂപയുടെ എം ഡി എം എയുമായി മലയാളി ടെലിവിഷന്‍ താരവും സംഘവും പിടിയില്‍. ടെലിവിഷന്‍ താരം ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കര്‍ണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് 1985 പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ എന്‍ഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ആറ് ലക്ഷത്തോളം രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group