
തിരുവനന്തപുരം: ജനറല്‍ സെക്രട്ടറിയായി എം.എ ബേബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ നടക്കും.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ഡൽഹി സുർജിത് ഭവനിൽ യോഗം ചേരുക.
പിബി അംഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അംഗങ്ങളുടെയും ചുമതലകൾ യോഗത്തിൽ തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഹൽഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകും.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തും.