കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചയില്ല: റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങൾക്കും വീഴ്ച പറ്റിയിട്ടില്ലെന്നു കണ്ടെത്തൽ

കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചയില്ല: റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങൾക്കും വീഴ്ച പറ്റിയിട്ടില്ലെന്നു കണ്ടെത്തൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരോ പോലെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന കൊവിഡ് മരണക്കണക്കിൽ സർക്കാരിന് അൽപം ആശ്വാസം.

കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ചയില്ലെന്നു കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇപ്പോൾ കണക്കുകൾ പുറത്തു വിട്ടത്.

കൊവിഡേ രോഗികളെ കണ്ടെത്താനായില്ലെന്ന് വരാമെങ്കിലും കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില സംസ്ഥാനങ്ങൾ യഥാർത്ഥ മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന മാദ്ധ്യമങ്ങളുടെ റിപ്‌ചെപോർട്ട് തള്ളിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന.

‘പകർച്ചവ്യാധിയുടെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും മാനദണ്ഡങ്ങൾ കാരണം ചിലപ്പോൾ കൊവിഡ് 19 കേസുകൾ കണ്ടെത്താനായില്ലെന്ന് വരാം.

എന്നാൽ ചട്ടങ്ങൾ അടിസ്ഥാനമാക്കിയുളള ഇന്ത്യയിലെ മരണ രജിസ്‌ട്രേഷൻ കാരണം കൊവിഡ് മരണങ്ങൾ കണക്കിൽ പെടാതെ പോകാൻ സാദ്ധ്യതയില്ലെന്ന് പ്രസ്താവനയിൽ പറയുന്നു,?.

രണ്ടാംതരംഗത്തിൽ രാജ്യത്തെ ആരോഗ്യമേഖല ചികിത്സാ സഹായംആവശ്യമുളള കേസുകൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ, രേഖപ്പെടുത്തുന്നതോ വൈകിയേക്കാം.

പക്ഷേ അത് പിന്നീട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശരിയാക്കിയിട്ടുണ്ട്, അതിപ്പോഴും തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എട്ടുസംസ്ഥാനങ്ങളിൽ കൊവിഡ് മരണ റിപ്പോർട്ടിംഗ് കുറച്ചുകാണിക്കുന്നുവെന്നായിരുന്നു മാധ്യമ വാർത്ത. ഇത് വെറും ഊഹാപോഹമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.